ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കാറില്‍ പ്രസവിച്ച ഗര്‍ഭിണിയുടെ രക്ഷകനായി ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറായ യുവാവ്. റാപിഡോ ഡ്രൈവര്‍ വികാസാണ് സമയോചിതമായ ഇടപെടലിലൂടെ പ്രശംസ നേടുന്നത്. രാത്രി ഭര്‍ത്താവിനൊപ്പം ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു യുവതി കാറില്‍ പ്രസവിച്ചത്.തന്റെ പാചകക്കാരനും അയാളുടെ ഭാര്യയ്ക്കും വേണ്ടി റാപ്പിഡോ റൈഡ് ബുക്ക് ചെയ്ത രോഹന്‍ മെഹ്റ എന്നയാള്‍ റെഡ്ഡിറ്റില്‍ കുറിപ്പ് പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പ്രസവവേദന കടുത്തതോടെയാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. യാത്രാമധ്യേ അവര്‍ കാറില്‍തന്നെ പ്രസവിക്കുകയായിരുന്നു. പ്രസവത്തിനായി തന്റെ സഹായിയേയും അയാളുടെ ഭാര്യയേയും […]