Posted inKERALA

നെല്ലിയാമ്പതിയില്‍ കിണറ്റില്‍ വീണ പുലിയെ മയക്കുവെടിവെക്കാതെ പുറത്തെത്തിച്ചു

പാലക്കാട്:പാലക്കാട് നെല്ലിയാമ്പതിയില്‍ കിണറ്റില്‍ വീണ പുലിയെ പുറത്തെത്തിച്ചു. ആറര മണിക്കൂര്‍ നീണ്ട ദൗത്യത്തിന് പിന്നാലെയാണ് മയക്കുവെടിവെയ്ക്കാതെ പുലിയെ കൂട്ടില്‍കയറ്റി പുറത്തെത്തിച്ചത്. പുലിയുടെ ആരോഗ്യ നില പരിശോധിച്ച ശേഷം കാടിനുള്ളിലേക്ക് വിടാനാനാണ് വനംവകുപ്പിന്റെ തീരുമാനം. ഇന്നലെ രാത്രിയോടെയാണ് പുലയമ്പാറ സ്വദേശി ജോസിന്റെ വീട്ടിലെ കിണറ്റില്‍ പുലി വീണത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ കിണറ്റില്‍ നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. കിണറ്റിലേക്കിറക്കുന്നതിനായി കൂടും സ്ഥലത്തെത്തിച്ചു. ഡിഎഫ്ഒയും എംഎല്‍എയും ഉള്‍പ്പെടെയുള്ളവരും സ്ഥലത്തെത്തി. പുലിയെ കൂട്ടില്‍ കയറ്റി പുറത്തെത്തിക്കാനുള്ള […]

error: Content is protected !!
Exit mobile version