ഫ്രാന്‍സിലെ അബ്വാസിലുള്ള ഒരു ചെറിയ റസ്റ്ററന്റില്‍ സ്ഥാപനയുടമ നടപ്പിലാക്കിയ പുതിയ നയം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചക്ക് വഴിവെച്ചിരിക്കുകയാണ്. സീറ്റ് നേരത്തേ റിസര്‍വ് ചെയ്ത ആളുകളില്‍ കുറവോ കൂടുതലോ പേര്‍ റസ്റ്ററന്റില്‍ എത്തിയാല്‍ പിഴ ഈടാക്കുമെന്നാണ് പുതിയ പോളിസിയില്‍ സ്ഥാപനയുടമ ഒലിവര്‍ വിന്‍സെന്റ് വ്യക്തമാക്കിയത്. റിസര്‍വ് ചെയ്ത ആളുകളില്‍ കുറവോ കൂടുതലോ പേര്‍ വന്നാല്‍ 15 യൂറോ(1500 രൂപ) ആണ് പിഴ ഈടാക്കുക. ഉപഭോക്താക്കളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കാനും റസ്റ്ററന്റ് പ്രവര്‍ത്തനങ്ങളോട് ആദരവ് പുലര്‍ത്താനും വേണ്ടിയാണ് ഈ നീക്കമെന്ന് വിന്‍സെന്റ് […]