ലക്നൗ: ഉത്തർപ്രദേശിലെ അമേഠിയിൽ വിവാഹാഘോഷത്തിനിടെ തന്തൂരി റൊട്ടിയെ ചൊല്ലിയുണ്ടായ തർക്കം കലാശിച്ചത് ഇരട്ടക്കൊലപാതകത്തിൽ. തന്തൂരി റൊട്ടി ആർക്ക് ആദ്യം ലഭിക്കുമെന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 17കാരനായ ആശിഷ്, 18 കാരനായ രവി എന്നിവരാണ് ആൾക്കൂട്ട ആക്രമണത്തിൽ കൊലപ്പെട്ടത്. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗൗരിഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സരായ് ഹൃദയ് ഷാ ഗ്രാമത്തിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ശനിയാഴ്ച അർധരാത്രി നടന്ന വിവാഹ വിരുന്നിനിടെ ബന്ധുക്കളായ ആശിഷും രവിയും ഭക്ഷണം കഴിക്കാനായി തന്തൂരി […]