കോട്ടയം: കേരള കോണ്‍ഗ്രസ് ഡമോക്രാറ്റിക് സംസ്ഥാന ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പിലും അനുയായികളും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോട്ടയത്ത് തൃണമൂല്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പി.വി.അന്‍വറിന്റെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. നിലവില്‍ തൃണമൂലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ദേശീയനേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന വിപുലമായ ലയന സമ്മേളനം ഏപ്രിലില്‍ കോട്ടയത്ത് നടത്തുമെന്നും സജി അന്‍വറിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.മുന്നണിയുടെ ക്രിസ്ത്യന്‍ മുഖമായി അവതരിപ്പിച്ചിരുന്ന സജിയുടെ ചുവടുമാറ്റം എന്‍ഡിഎയ്ക്ക് അപ്രതീക്ഷിത അടിയായി.തൃണമൂല്‍ കോണ്‍ഗ്രസിലൂടെ വീണ്ടും യുഡിഎഫിലേക്കു മടങ്ങിവരാനാണു സജിയുടെ ശ്രമം. കേരള കോണ്‍ഗ്രസ് […]