ഏറ്റുമാനൂര്‍ : വേനല്‍ ചൂടിനെ പ്രതിരോധിക്കാനും നിര്‍ജലീകരണം തടയുന്നതിനുമായി തണ്ണിമത്തന്‍ ചലഞ്ചുമായി ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍. ജൈവ വളം മാത്രം ഉപയോഗിച്ച് ആറുമാനൂരില്‍ കൃഷിചെയ്ത കിരണ്‍ ഇനത്തില്‍ പെട്ട തണ്ണിമത്തന്‍ കൃഷിയിടത്തില്‍ നിന്ന് നേരിട്ട് അംഗങ്ങള്‍ക്ക് ലഭ്യമാക്കുകയായിരുന്നു. തണ്ണിമത്തന്‍ വിതരണത്തിന്റെ ഉദ്ഘാടനം കോട്ടയം മെഡിക്കല്‍ കോളേജ് നേത്രവിഭാഗം മുന്‍ തലവന്‍ ഡോ. എസ്.ശേഷാദ്രിനാഥന് നല്‍കി കൊണ്ട് അസോസിയേഷന്‍ സെക്രട്ടറി ബി.സുനില്‍കുമാര്‍ നിര്‍വഹിച്ചു. ജോയിന്റ് സെക്രട്ടറി ടി.ജി.രാമചന്ദ്രന്‍ നായര്‍, വൈസ് പ്രസിഡന്റ് എ.വി. പ്രദീപ് കുമാര്‍, കമ്മറ്റിയംഗം […]