കോട്ടയം : ഭാര്യയുടെ കാമുകനെ വീട്ടില്‍ വിളിച്ചുവരുത്തി കൊന്ന് കഷണങ്ങളാക്കി ചാക്കില്‍കെട്ടി തള്ളിയ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. പയ്യപ്പാടി മലകുന്നം പുന്നാപറമ്പില്‍ സന്തോഷ് (34) ആണ് കൊല്ലപ്പെട്ടത്. കേസില്‍ സുഹൃത്ത് കോട്ടയം മുട്ടമ്പലം വെട്ടിമറ്റം വീട്ടില്‍ എം.ആര്‍. വിനോദ്കുമാര്‍ (46), ഭാര്യ കുഞ്ഞുമോള്‍ (44) എന്നിവര്‍ കുറ്റക്കാരാണെന്ന് കോട്ടയം അഡിഷണല്‍ സെഷന്‍സ് കോടതി – 2 ജഡ്ജി ജെ. നാസറാണ് വിധിച്ചത്. പ്രതികള്‍ക്കുള്ള ശിക്ഷ പിന്നീട് വിധിക്കും. 2017 ഓഗസ്റ്റ് 23-ന് രാത്രിയിലാണ് കൊലപാതകം […]