തൃശൂര്‍: ഗുരുവായൂരമ്പലനടയില്‍ ഒന്നിന് പുറകെ ഒന്നായി വിവാദങ്ങൾ. ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഭക്തരും ദേവസ്വം സെക്യൂരിറ്റി ജീവനക്കാരും തമ്മില്‍ സംഘര്‍ഷമാണ് പുതിയ സംഭവം. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. കിഴക്കേ നടയില്‍ കല്യാണ മണ്ഡപത്തിന് സമീപം രാവിലെ ഏഴോടെയാണ് സംഘര്‍ഷ സാഹചര്യമൊരുങ്ങിയത്. കൊല്ലം അഞ്ചല്‍ സ്വദേശിയും ആര്‍മി ഉദ്യോഗസ്ഥനുമായ ഭക്തനും കുടുംബവും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലായിരുന്നു സംഘര്‍ഷം. ഉദ്യോഗസ്ഥന്റെ ഇരു കൈകളും സെകൂരിറ്റി ജീവനക്കാരന് പുറകിലേക്ക് പിടിച്ചിരിക്കുന്നതായി ദൃശ്യത്തിലുണ്ട്. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലൂടെ വധൂവരന്മാരെ കടത്തിവിടുന്ന വഴിയിലൂടെ കയറാന്‍ […]