തടവുകാർക്ക് വേണ്ടി പ്രത്യേക സെക്സ് റൂം ഒരുക്കി ഇറ്റലി. മധ്യ ഉംബ്രിയ മേഖലയിലെ ഒരു ജയിലിലാണ് ഈ പ്രത്യേക സൗകര്യം ഒരുക്കിയത്. വെള്ളിയാഴ്ച മുതലാണ് ഇവിടെ സെക്സ് റൂം പ്രവർത്തിച്ച് തുടങ്ങിയത് എന്നും റിപ്പോർട്ടുകൾ പറയുന്നു. അന്ന് ഒരു തടവുപുള്ളിക്ക് ഇവിടെ വച്ച് അയാളുടെ കാമുകിയെ സന്ദർശിക്കാനായി എന്നും റിപ്പോർട്ടുകൾ പറയുന്നു. ജയിലിന് പുറത്തുള്ള പങ്കാളികളുമായി അടുത്തിടപഴകാനുള്ള തടവുകാരുടെ അവകാശം കോൺസ്റ്റിറ്റ്യൂഷണൽ കോർട്ട് അംഗീകരിച്ചതോടെയാണ് തടവുകാർക്ക് ഇപ്പോൾ ഈ സ്വകാര്യ സന്ദർശനങ്ങൾ അനുവദിച്ചിരിക്കുന്നത്. ഈ പുതിയ പരിഷ്കാരം […]