Posted inKERALA

മാസപ്പടി കേസ്; എസ്എഫ്ഐഒക്ക് തിരിച്ചടി,വിചാരണ കോടതിയിലെ നടപടികളുമായി മുന്നോട്ടുപോകരുതെന്ന് ദില്ലി ഹൈക്കോടതി

ദില്ലി: മാസപ്പടി കേസിൽ എസ്എഫ്ഐഒയ്ക്ക് തിരിച്ചടിയായി ദില്ലി ഹൈക്കോടതി ഉത്തരവ്. വിചാരണ കോടതിയിലെ നടപടികളുമായി മുന്നോട്ടുപോകരുതെന്ന് ദില്ലി ഹൈക്കോടതി ഉത്തരവിട്ടു.  നിലവിലെ ഹർജിയിൽ ഹൈക്കോടതി തീരുമാനം എടുക്കുന്നതുവരെ തുടർനടപടിപാടില്ലെന്നാണ് ദില്ലി ഹൈക്കോടതി ഉത്തരവ്. ഇതുസംബന്ധിച്ച് എസ്എഫ്ഐഒയ്ക്കാണ് ദില്ലി ഹൈക്കോടതി നിര്‍ദേശം നൽകിയത്. അന്വേഷണറിപ്പോർട്ട് സമർപ്പിച്ചത് മനപൂർവ്വം ഉണ്ടായ വീഴ്ചയല്ലെന്ന് എസ്എഫ്ഐഒയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസ്റ്റര്‍ ജനറൽ ഹൈക്കോടതിയെ അറിയിച്ചു. ഏജൻസിയുമായി വന്ന ആശയവിനിമയത്തിലെ പിഴവാണെന്നും വിശദീകരിച്ചു.കേസിൽ അന്വേഷണം തുടരുമെങ്കിലും കുറ്റപ്പത്രമടക്കമുള്ള തുടർനടപടികളിലേക്ക് നീങ്ങില്ലെന്ന് എസ്എഫ്‌ഐഒ വാക്കാല്‍ […]

error: Content is protected !!
Exit mobile version
Enable Notifications OK No thanks