Posted inKERALA

ഷഹബാസിന്റെ മരണം: പ്രതികളെ പരീക്ഷയെഴുതിക്കുന്നതിനെതിരേ വന്‍പ്രതിഷേധം

കോഴിക്കോട്: പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസ് മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ പ്രതികളായ 5 വിദ്യാര്‍ഥികള്‍ ഇന്നു പൊലീസ് സംരക്ഷണത്തില്‍ പത്താം ക്ലാസ് പരീക്ഷ എഴുതുന്നതിനെതിരെ പ്രതിഷേധം. വെള്ളിമാടുകുന്നില്‍ ജുവനൈല്‍ ഹോമിനു മുന്നിലാണു വിവിധ സംഘടനകള്‍ പ്രതിഷേധിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു, എംഎസ്എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. ജുവനൈല്‍ ഹോമിനു മുന്നില്‍ കനത്ത പൊലീസ് സുരക്ഷ ഒരുക്കി. സംഘര്‍ഷസാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന്, പ്രതികളുടെ പരീക്ഷാകേന്ദ്രം വെള്ളിമാടുകുന്നിലെ സ്‌കൂളിലേക്കു മാറ്റിയിരുന്നു. റൂറല്‍ എസ്പി കെ.ഇ.ബൈജുവാണു സംഘര്‍ഷസാധ്യതയുണ്ടെന്നു റിപ്പോര്‍ട്ട് നല്‍കിയത്. ഇവരെ പരീക്ഷ എഴുതിക്കുന്നതില്‍ […]

error: Content is protected !!
Exit mobile version