മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ കാറില്‍ ബോംബാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. മങ്കേഷ് വയാല്‍ (35), അഭയ് ഷിന്‍ഗനെ (22) എന്നിവരെയാണ് വിദര്‍ഭയിലെ ബുല്‍ഡാനയില്‍ നിന്നും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് അഭയ് മങ്കേഷിന്റെ ഫോണില്‍ നിന്നും ജെജെ മാര്‍ഗ്, ഗോരേഗാവ് എന്നീ രണ്ട് പൊലീസ് സ്റ്റേഷനുകളിലേക്ക് ഇമെയില്‍ സന്ദേശം അയച്ചത്. ഷിന്‍ഡെയുടെ കാര്‍ ബോംബ് ഉപയോഗിച്ച് പൊട്ടിത്തെറിപ്പിക്കുമെന്നായിരുന്നു ഭീഷണി.സന്ദേശം ലഭിച്ച ഉടന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇമെയില്‍ […]