കോഴിക്കോട് : പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഷോപ്പിങ് കോംപ്ലക്സിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയം. വൈകീട്ട് അഞ്ച് മണിയോടെയുണ്ടായ തീപിടിത്തത്തിൽ ഷോപ്പിംഗ് കോംപ്ലക്സ്ഏതാണ്ട് പൂർണമായി കത്തിനശിച്ചു. അഞ്ച് മണിക്കൂറുകൾക്ക് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. നഗരമെങ്ങും കറുത്ത പുക പടർന്നു. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. തീ നിയന്ത്രണവിധേയമായെങ്കിലും അഞ്ച് മണിക്കൂർ പിന്നിട്ടിട്ടും പൂർണമായും അണഞ്ഞിട്ടില്ല. കെട്ടിടത്തിനകത്തുള്ള തീ അണയ്ക്കാനാണ് ശ്രമം. തീ പടർന്ന ഉടനെ തന്നെ കെട്ടിടത്തിൽ നിന്ന് ആളുകളെ പൂർണമായും ഒഴിപ്പിച്ചതിനാൾ ആളപായമില്ല. കോഴിക്കോട് ബസ് സ്റ്റാന്റിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ […]