തിരുവനന്തപുരം: പോലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് വഞ്ചിയൂര്‍ കോടതിയിലെ സീനിയര്‍ അഭിഭാഷകന്റെ മര്‍ദനത്തിനിരയായ ജൂനിയര്‍ അഭിഭാഷക ശ്യാമിലി. തന്നെ മര്‍ദിച്ച അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിനെ ഓഫീസില്‍കയറി അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് ബാര്‍ അസോസിയേഷന്‍ സെക്രട്ടറി തടഞ്ഞുവെന്നും അവര്‍ ആരോപിച്ചു. ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ബെയ്‌ലിന്‍ ദാസ് ഒപ്പം നിന്നതിന്റെ ഭാഗമായിട്ടായിരിക്കാം ഈ പിന്തുണയെന്നും ശ്യാമിലി പറഞ്ഞു. ബാര്‍ കൗണ്‍സിലിനും മറ്റും പരാതി നല്‍കിയിട്ടുണ്ട്. അവര്‍ ഇക്കാര്യത്തില്‍ നടപടികള്‍ എടുക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്യാമിലി പങ്കുവെച്ചു. ‘പോലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. അന്വേഷണത്തില്‍ […]