ഓരോരുത്തരുടേയും വണ്ണംകുറയ്ക്കൽ യാത്ര വ്യത്യസ്തമായിരിക്കും. ശരീരപ്രകൃതി വ്യത്യസ്തമായതിനാൽ തന്നെ സ്വീകരിക്കുന്ന രീതികളിലും മാറ്റംവരുത്തേണ്ടിവരും. സിമ്രാൻ പൂനിയ എന്ന ഹെൽത്ത് ഇൻഫ്ലുവൻസറും ഒരുഘട്ടംവരെ വണ്ണംകുറയ്ക്കുന്നതിനേക്കുറിച്ച് ആലോചിച്ചിരുന്നില്ല. എന്നാൽ 2020-ൽ ബാലി യാത്രയ്ക്കിടെ പടിക്കെട്ടുകൾ കയറുന്നതിൽ തടസ്സം നേരിട്ടതോടെ വണ്ണംകുറയ്ക്കണമെന്ന് സിമ്രാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ കഠിനാധ്വാനത്തിന്റെ ഫലമായി അതിശയിപ്പിക്കുന്ന രീതിയിൽ വണ്ണംകുറയ്ക്കുകയും ചെയ്തു. ഹ്യൂമൻസ് ഓഫ് ബോംബെ ഫേസ്ബുക്ക് പേജിലൂടെയാണ് സിമ്രാൻ തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. കുട്ടിക്കാലംതൊട്ടേ താൻ വണ്ണത്തിന്റെ പേരിൽ പരിഹാസം നേരിട്ടിരുന്നുവെന്ന് സിമ്രാൻ പറയുന്നു. 130 കിലോവരെ തന്റെ […]