ഈ വര്‍ഷത്തെ ശിവരാത്രി ഇന്ന്. ‘ആയിരം ഏകാദശിക്ക് തുല്യമാണ് അര ശിവരാത്രി’ എന്ന് പറയാറുണ്ട്. ശിവരാത്രിയില്‍ പ്രധാനം വ്രതമെടുക്കലും ഉറക്കമൊഴിക്കലും തന്നെയാണ്. ശിവരാത്രിയുമായി ബന്ധപ്പെട്ട് അനേകം ഐതീഹ്യങ്ങളുണ്ട്.പാലാഴിമഥനത്തിന്റെ സമയത്ത് മഹാദേവന്‍ അതിലുയര്‍ന്നുവന്ന കാളകൂടവിഷം കഴിച്ചുവെന്നും അതിനെ തുടര്‍ന്ന് മഹാദേവന് ആപത്തൊന്നും വരാതിരിക്കാനായി പാര്‍വതി ദേവി ഉറങ്ങാതെ പ്രാര്‍ത്ഥിച്ച ദിവസത്തിന്റെ ഓര്‍മ്മയാണ് ശിവരാത്രി എന്ന് പറയാറുണ്ട്. ഈ ലോകത്തെ നാശത്തില്‍ നിന്നും രക്ഷിക്കുന്നതിന് വേണ്ടി ശിവന്‍ കാളകൂടം വിഷം കഴിച്ച രാത്രി തന്നെയാണ് ശിവരാത്രി എന്നും പറയുന്നു.ശിവരാത്രി ദിവസം […]