ലണ്ടന്‍: ബ്രിട്ടനെ ഞെട്ടിച്ച് ചാര പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങള്‍. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി യുകെയിലെ നിരവധി സ്ത്രീകളെ രഹസ്യ പൊലീസ് ഉദ്യോഗസ്ഥര്‍ വഞ്ചിച്ചുവെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം അഞ്ചിലൊന്ന് പൊലീസ് ചാരന്മാരും നിരീക്ഷണത്തിനായി അയച്ച സ്ത്രീകളുമായി അടുത്ത ബന്ധത്തില്‍ ഏര്‍പ്പെട്ടിടുകയും ചിലര്‍ക്ക് കുഞ്ഞുങ്ങളുണ്ടാകുകയും വരെ ചെയ്തു.രഹസ്യ പോലീസ് ഉദ്യോഗസ്ഥരുമായി നിരവധി സ്ത്രീകള്‍ ദീര്‍ഘകാല അടുപ്പം സ്ഥാപിച്ചുവെന്നും ഈ പുരുഷന്മാര്‍ തങ്ങളെയും അവരുടെ സാമൂഹിക ബന്ധങ്ങളെയും രഹസ്യമായി ചാരപ്പണി ചെയ്യുന്നുണ്ടെന്ന് അവര്‍ക്കറിയില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ് […]