ബെംഗളൂരുവിലെ ഒരു സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ ഒരു പരാതിയാണ് സമൂഹ മാധ്യമ ഉപയോക്താക്കളെ ഞെട്ടിച്ചത്. സ്വന്തം ഭാര്യയ്‌ക്കെതിരെയായിരുന്നു യുവാവ്, ബെംഗളൂരു വൈലിക്കാവല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വിവാഹ മോചിതയാകാതെ ഒപ്പം താമസിക്കണമെങ്കില്‍ ദിവസം 5,000 രൂപ വീതം നല്‍കണമെന്നതാണ് തന്റെ ഭാര്യയുടെ ആവശ്യമെന്ന് ശ്രീകാന്ത് നല്‍കിയ പരാതിയില്‍ പറയുന്നു. ഇത് സംബന്ധിച്ച് ഭര്‍ത്താവ് തന്നെ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച് വീഡിയോയാണ് വിഷയം സമൂഹ മാധ്യമ ഉപയോക്താക്കളിലെത്തിച്ചത്.വീഡിയോ സമൂഹ മാധ്യമങ്ങത്തില്‍ പെട്ടെന്ന് തന്നെ വൈറലായി. […]