ഇന്ത്യയില്‍നിന്ന് ശ്രീലങ്കയിലേക്ക് ഒരു കപ്പല്‍സര്‍വീസുകൂടി തുടങ്ങുന്നതിന് വഴിയൊരുങ്ങുന്നു. തമിഴ്‌നാട്ടിലെ രാമേശ്വരത്തുനിന്ന് ശ്രീലങ്കയിലെ തലൈമാന്നാറിലേക്ക് ഈ വര്‍ഷം ജൂലായില്‍ സര്‍വീസ് തുടങ്ങാനാണ് തമിഴ്‌നാട് മാരിറ്റൈം ബോര്‍ഡിന്റെ പദ്ധതി. ഇതിനുവേണ്ട കസ്റ്റംസ്, ഇമിഗ്രേഷന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ വിദേശമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.തമിഴ്‌നാട്ടിലെ നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശന്‍തുറയിലേക്കാണ് നിലവില്‍ കപ്പല്‍സര്‍വീസുള്ളത്. നാലുമണിക്കൂറോളമെടുത്താണ് 111 കിലോമീറ്റര്‍ ദൂരം ഈ കപ്പല്‍ താണ്ടുന്നത്. എന്നാല്‍, രാമേശ്വരത്തുനിന്ന് തലൈമാന്നാറിലേക്ക് 27 കിലോമീറ്റര്‍ ദൂരമേയുള്ളൂ. ഇതിന് ഒരു മണിക്കൂറില്‍ താഴെ സമയംമതി.സര്‍വീസ് സംബന്ധിച്ച് മദ്രാസ് ഐ.ഐ.ടി.യിലെ വിദഗ്ധര്‍ വിശദപദ്ധതിരേഖ തയ്യാറാക്കിയിട്ടുണ്ട്. […]