കൊച്ചി: കളമശ്ശേരി പോളിടെക്നിക് കേളേജിലെ പെരിയാര്‍ മെന്‍സ് ഹോസ്റ്റലിലെ മിന്നല്‍ പരിശോധനയില്‍ വന്‍ കഞ്ചാവ് ശേഖരം പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചുനല്‍കിയെന്ന് കരുതുന്ന ആലുവ സ്വദേശിയായ ആഷികാണ് പിടിയിലായത്. പോളിടെക്നിക്കില്‍നിന്ന് സെമസ്റ്റര്‍ ഔട്ടായ വിദ്യാര്‍ഥിയാണ് ആഷിക്.ശനിയാഴ്ച രാത്രിയാണ് പോലീസ് ആഷിക്കിനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ചോദ്യംചെയ്തുവരികയാണ്. വ്യാഴാഴ്ച വൈകീട്ട് ആറുമണിക്ക് ശേഷമാണ് കഞ്ചാവ് എത്തിച്ചതെന്നാണ് കരുതുന്നത്. ആഷിക്കിന് എവിടെനിന്നാണ് ലഹരി ലഭിച്ചതെന്ന് പോലീസ് അന്വേഷിക്കും. സെമസ്റ്റര്‍ ഔട്ടായ ശേഷവും ഇയാള്‍ നിരന്തരം […]