തലയോലപ്പറമ്പ്: സപ്ലൈകോ ഗോഡൗണിലെ ചുമട്ടുതൊഴിലാളികളുടെ പണിമുടക്ക് നാലാം ദിവസത്തിലേക്ക്. 3 വര്‍ഷത്തെ വേതന കുടിശ്ശിഖ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 1 നാണ് പണിമുടക്ക് സമരം ആരംഭിച്ചത്.INTUC , AITUC ,TUCI, KTUC യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.വേതന കുടിശ്ശിഖ ആവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകള്‍ പലവട്ടം നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും തൊഴിലാളികള്‍ക്ക് അനുകൂലമായ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പണി മുടക്കാന്‍ നിര്‍ബന്ധിതരായതെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഗോഡൗണ്‍ പരിസരത്ത് അടുപ്പു കൂട്ടി കഞ്ഞി വച്ചാണ് തൊഴിലാളികള്‍ സമരം ശക്തമാക്കിയിരിക്കുന്നത്.സമര പന്തലില്‍ […]