ഒരു ഭക്ഷണ ശാലയിൽ വച്ച് സൌഹാര്‍ദ്ദപൂര്‍വ്വമായ ഒരന്തരീക്ഷത്തില്‍ നല്ല ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോൾ, വയറും മനസും നിറഞ്ഞ സന്തോഷത്തില്‍ ഭക്ഷണം വിളമ്പിയ വെയ്റ്റര്‍ക്ക് ടിപ്പ് നല്‍കുകയെന്നത് യൂറോപ്യന്‍ സംസ്കാരത്തിന്‍റെ ഭാഗമാണ്. ലോകം മുഴുവനും യൂറോപ്യന്മാര്‍ വ്യാപിച്ചപ്പോൾ രാഷ്ട്രീയത്തോടൊപ്പം സംസ്കാരവും പകര്‍ന്നു. എന്നാല്‍, കാലം മാറി. കഥ മാറി. ലോകം ഇന്ന് പ്രശ്ന സങ്കീര്‍ണ്ണമായൊരു കാലത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ജോലി സ്ഥിരത, വീട് എന്നിവയൊക്കെ പുതുതലമുറയ്ക്ക് സ്വപ്നമായി മാറുകയാണോ എന്ന സംശയത്തിലാണ്. ലോകത്തെ സാമ്പത്തിക സ്ഥിതയിലുണ്ടായ വലിയ ഇടിവാണ് കാരണം. […]