തൃശൂര്‍: ശക്തന്‍റെ തട്ടകത്തിൽ ആവേശപ്പൂരം. ജനസാഗരത്തെ ആവേശത്തിലാഴ്ത്തി ഇലഞ്ഞിത്തറ മേളം. ചെണ്ടയും ഇലത്താളവും കൊമ്പും കുഴലുമെല്ലാം ചേര്‍ന്നുള്ള താളമേള വിസ്മയത്തിൽ ജനസാഗരം അലിഞ്ഞു. വടക്കുന്നാഥ സന്നിധിയിൽ ഇലഞ്ഞിത്തറ മേളം പൂര്‍ത്തിയായതോടെ കുടമാറ്റത്തിനുള്ള ഒരുക്കമാണിപ്പോള്‍.വൈകിട്ട് അഞ്ചരയോടെയാണ് എല്ലാവരും ആകാംക്ഷയാടെ കാത്തിരിക്കുന്ന കുടമാറ്റം ആരംഭിക്കുക. ഇലഞ്ഞിത്തറ മേളം കഴിഞ്ഞതോടെ കുടമാറ്റത്തിന് മുന്നോടിയായുള്ള തെക്കോട്ടിറക്കമാണിപ്പോള്‍ നടക്കുന്നത്. തെക്കേ ഗോപുര നടയ്ക്ക് മുമ്പിലായാണ് കുടമാറ്റം നടക്കുന്നത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇലഞ്ഞിത്തറ മേളം ആരംഭിച്ചത്. കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിലാണ് ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറിയത്. […]