രാജ്യത്തെ പൗരന്മാരുടെ ആരോഗ്യസംരക്ഷണത്തിനായി രാജ്യവ്യാപക ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുകയാണ് തുർക്കി. അമിതവണ്ണം ഉള്ള പൗരന്മാർക്ക് തങ്ങളുടെ വണ്ണം കുറയ്ക്കാനുള്ള നിർദ്ദേശമാണ് ക്യാമ്പയിൻ്റെ ഭാഗമായി നൽകുന്നത്. രാജ്യത്തെ പൗരന്മാരിൽ തടിയുള്ളവരുടെ എണ്ണം വർധിച്ചതോടെയാണ് ഇത്തരത്തിലൊരു രാജ്യവ്യാപക ആരോഗ്യ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് പൊതുവിടങ്ങളിൽ വച്ച് എല്ലാ പൗരന്മാരുടെയും ശരീരഭാരം കണ്ടെത്തി അമിതഭാരമുള്ളവരോട് പൊണ്ണത്തടി നിയന്ത്രിക്കാനുള്ള നിർദ്ദേശങ്ങൾ നൽകുകയാണ് പദ്ധതിയുടെ ആദ്യഘട്ടമായി ഇപ്പോൾ ചെയ്തുവരുന്നത്. മെയ് 10 -ന് ആരംഭിച്ച ഈ ക്യാമ്പയിൻ, ജൂലൈ […]