കൊച്ചി: കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളില്‍ ബിസിനസിലൂടെ മിച്ചം പിടിച്ച തുക ഉപയോഗിച്ച് പുതിയ പദ്ധതികള്‍ ട്വന്റി ട്വന്റി പാര്‍ട്ടി പ്രഖ്യാപിച്ചു. വൈദ്യുതിയിലും പാചകവാതകത്തിലും പഞ്ചായത്തില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് വരുന്ന ചെലവിന്റെ 25 ശതമാനം തുക നല്‍കാനാണ് തീരുമാനം. കിഴക്കമ്പലം പഞ്ചായത്തില്‍ നീക്കിയിരിപ്പുള്ള 25 കോടിയും ഐക്കരനാട് പഞ്ചായത്തില്‍ നീക്കിയിരിപ്പുള്ള 12.5 കോടി രൂപയും ഇതിനായി ചെലവഴിക്കും.പാര്‍ട്ടി ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബ് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതിയെന്നും തങ്ങള്‍ ഭരിക്കുന്ന […]