ലണ്ടൻ: ജീവശാസ്ത്രപരമായി സ്ത്രീയായി ജനിച്ചവർ മാത്രമേ ‘സ്ത്രീ’യെന്ന നിർവചനത്തിൽപ്പെടൂവെന്ന് യുകെ സുപ്രീംകോടതി. സ്ത്രീ എന്നതിന്റെ നിയമപരമായ നിർവചനം ജനനസമയത്തെ ഒരു വ്യക്തിയുടെ ലിംഗത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ജസ്റ്റിസ് പാട്രിക് ഹോഡ്ജ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ബുധനാഴ്ച ഏകകണ്ഠമായി വിധിച്ചു. ഇതാണ് 2010-ലെ യുകെ ‘ലിംഗസമത്വനിയമം’ (ഇഎ) അനുശാസിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ഇഎ പ്രകാരം ട്രാൻസ്ജെൻഡറുകൾക്ക് വിവേചനത്തിൽനിന്ന് സംരക്ഷണം ലഭിക്കുമെന്ന് കോടതി പറഞ്ഞു. സ്കോട്ടിഷ് സർക്കാരും ‘ഫോർ വിെമൻ സ്കോട്ട്ലൻഡ്’ (എഫ്ഡബ്ല്യുഎസ്) എന്ന സ്ത്രീ അവകാശസംഘടനയും തമ്മിൽ വർഷങ്ങളായുള്ള […]