ലഖ്നൗ: മുഖ്യമന്ത്രി സാമുഹിക വിവാഹ യോജനയുടെ ആനുകൂല്യങ്ങൾ വർധിപ്പിച്ച് ഉത്തർപ്രദേശ്. ഗുണഭോക്താക്കളുടെ വാര്‍ഷിക വരുമാന പരിധി രണ്ട് ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷമായി ഉയർത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കേണ്ടതിന്‍റെ ആവശ്യകതയുണ്ടെന്നും സമൂഹ വിവാഹ പദ്ധതി പാവപ്പെട്ടവർക്ക് വലിയൊരു പിന്തുണയായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യക്ഷേമ വകുപ്പിന്‍റെ അവലോകന യോഗത്തിൽ, പുതിയ സാമ്പത്തിക വർഷം മുതൽ പദ്ധതി പ്രകാരം അർഹരായ നവദമ്പതികൾക്ക് നൽകുന്ന സാമ്പത്തിക സഹായം 51,000-ൽ നിന്ന് ഒരു ലക്ഷമായി വർധിപ്പിക്കുമെന്നും […]