Posted inKERALA

വടകരയില്‍ എട്ടാംക്ലാസുകാരി തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: വടകര ചോറോട് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവട്ടാങ്കണ്ടി അന്‍സര്‍ മഹലില്‍ നിസ മെഹക്ക് അന്‍സറിനെയാണ് വ്യാഴാഴ്ച രാത്രി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മരണകാരണം വ്യക്തമല്ല. വടകര പൊലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടില്ലെന്നാണ് വിവരം. കുട്ടിക്ക് മാനസികസമ്മര്‍ദ്ദമുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

error: Content is protected !!
Exit mobile version