Posted inKERALA

വെള്ളാപ്പള്ളിയെ ഫോണില്‍ അസഭ്യം പറഞ്ഞയാള്‍ക്കെതിരേ കേസ്

മാരാരിക്കുളം: എസ്.എന്‍.ഡി.പി. യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഫോണില്‍വിളിച്ച് അസഭ്യം പറഞ്ഞതിന് തിരുവനന്തപുരം സ്വദേശി വിജേഷ് കുമാര്‍ നമ്പൂതിരിയെ പ്രതിയാക്കി മാരാരിക്കുളം പോലീസ് കേസെടുത്തു.കഴിഞ്ഞ തിങ്കളാഴ്ചയാണു സംഭവം. വിളിച്ച മൊബൈല്‍ ഫോണ്‍ വിജേഷ് കുമാറിന്റെതാണ്. ഇയാളാണോ ഫോണ്‍ചെയ്തത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് പോലീസ് പറഞ്ഞു. വ്യക്തിത്വഹത്യ, ഭീഷണി തുടങ്ങിയ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ചെയ്ത കേസില്‍ രണ്ടു വര്‍ഷംവരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

error: Content is protected !!
Exit mobile version