പത്തനംതിട്ട: സിപിഎം ഏരിയാ സെക്രട്ടറി ഓഫീസില്‍ കയറി വെട്ടുമെന്ന് പറഞ്ഞ നാരങ്ങാനം വില്ലേജ് ഓഫീസര്‍ ജോസഫ് ജോര്‍ജിന് വീണ്ടും ഭീഷണി കോളുകള്‍. തുടര്‍ന്ന് ഇദ്ദേഹം ജില്ലാ കളക്ടര്‍ക്ക് നേരിട്ടെത്തി പരാതി നല്‍കി. അവധിക്ക് അപേക്ഷ നല്‍കിയതായും സ്ഥലംമാറ്റം വാങ്ങിയേക്കുമെന്നുമാണ് വിവരം. വില്ലേജ് ഓഫീസര്‍ നല്‍കിയ പരാതി ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ആറന്മുള പോലീസിന് കൈമാറിയിട്ടുണ്ട്. അടുത്തദിവസം പോലീസ് മൊഴി രേഖപ്പെടുത്തും.കെട്ടിടനികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് വിളിച്ച ജോസഫ് ജോര്‍ജിനെ, ഓഫീസില്‍ക്കയറി വെട്ടുമെന്ന് സിപിഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി എം.വി. […]