ബേക്കൽ: വ്ലോഗറായ യുവതിക്ക് നേരെ ബേക്കലിലെ ഹോം സ്റ്റേയിൽ വച്ച് അതിക്രമം നടന്നതായി ആരോപണം. ഹോംസ്റ്റേയിൽ താമസിക്കുകയായിരുന്ന യുവതിയെ മദ്യലഹരിയിലെത്തിയ യുവാക്കൾ ശല്യം ചെയ്തെന്നാണ് പരാതി. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രമോഷൻ വീഡിയോ ചിത്രീകരിക്കുന്നതിനായി ബേക്കൽ കാപ്പിൽ ഉള്ള ഹോംസ്റ്റേയിൽ താമസിക്കുകയായിരുന്ന യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. യുവതിയെ ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ മുഹമ്മദ് ഇർഷാദ്, എൻ.എസ്. അബ്ദുല്ല എന്നിവരെയാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതി നേരിട്ട് ദുരവസ്ഥ സാമൂഹ്യ മാധ്യമങ്ങളിലൂടെ […]