പ്രണയങ്ങൾക്ക് ദേശമോ കാലമോ ഒന്നും ഒരു തടസമല്ല എന്ന് പറയാറുണ്ട്. അതുപോലെ, വിദേശികളായവരുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്യുന്ന ഒരുപാടു പേരുണ്ട്. കഴിഞ്ഞ ദിവസം അങ്ങനെ ഒരു വിവാഹം ഉത്തർ പ്രദേശിലെ ബിജ്നോറിലും നടന്നു. അഭിഷേക് രജ്പുത് എന്ന യുവാവും ചൈനയിൽ നിന്നുള്ള സിയോ എന്ന യുവതിയും തമ്മിലുള്ള വിവാഹമാണ് ഇവിടെ നടന്നത്. ബിജ്നോറിലെ ചാന്ദ്പൂരിലുള്ള മോർണ എന്ന ഗ്രാമത്തിൽ നിന്നുള്ള ആളാണ് അഭിഷേക്. ചൈനയിലെ ഷാൻസി പ്രവിശ്യയിലെ തായ്യുവാൻ എന്ന നഗരത്തിൽ നിന്നുള്ള ആളാണ് സിയാവോ. […]