തിരുവനന്തപുരം: ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് കേന്ദ്രനിയമനത്തിനുള്ള ക്ലിയറന്‍സ് ലഭിക്കണമെങ്കില്‍ പോലീസ് മേധാവി പട്ടികയില്‍നിന്ന് ഒഴിവാകണമെന്ന് ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടതായി വിവരം. അങ്ങനെയെങ്കില്‍ എത്രയും വേഗം ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നും അറിയിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള റവാഡ ചന്ദ്രശേഖറിനോടും പട്ടികയില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവരുള്‍പ്പെടെ ആറുപേരാണ് പോലീസ് മേധാവി നിയമനത്തിന് കേന്ദ്രത്തിനു നല്‍കിയ പട്ടികയിലുള്ളത്. ഏപ്രില്‍ അവസാനമാണ് കേന്ദ്രം ക്ലിയറന്‍സ് ആവശ്യപ്പെട്ടത്. വിജിലന്‍സ് കേസോ അന്വേഷണമോ ഉണ്ടോയെന്നതുസംബന്ധിച്ച് പോലീസ് മേധാവിയില്‍നിന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് വാങ്ങിയിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. തുടര്‍ന്ന് ജൂണ്‍ […]