ലുധിയാന: പഞ്ചാബിലെ യൂട്യൂബറായ കമല്‍ കൗര്‍ ഭാഭി എന്ന കാഞ്ചന്‍ കുമാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ്. കാഞ്ചന്‍ കുമാരി(27)യുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണകാരണം വ്യക്തമായത്. സ്വകാര്യഭാഗങ്ങള്‍ക്ക് സമീപം മുറിവുകളുണ്ടെങ്കിലും ലൈംഗികാതിക്രമം നടന്നിട്ടില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതെന്നും അതേസമയം, ആന്തരികാവയവങ്ങളുടെ പരിശോധനഫലത്തിനായി കാത്തിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. ജൂണ്‍ 11-ാം തീയതി ഭട്ടിന്‍ഡയിലെ ആദേശ് സര്‍വകലാശാലയുടെ പാര്‍ക്കിങ് ഏരിയയിലാണ് കാഞ്ചന്‍കുമാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. നിര്‍ത്തിയിട്ട കാറിനുള്ളിലായിരുന്നു മൃതദേഹം. ജൂണ്‍ ഒന്‍പതിന് രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് നിഹംഗ് […]