കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ വഖഫ് നിയമഭേദഗതിക്കെതിരെയുള്ള സമരം അക്രമാസക്തമായപ്പോഴും തൃണമൂൽ കോൺഗ്രസ് നേതാവും ബഹറാംപൂർ എംപിയുമായ യൂസഫ് പത്താന്റെ അസാന്നിധ്യം ചർച്ചയാകുന്നു. യൂസഫ് പത്താന്റെ മണ്ഡലമുൾപ്പെടുന്ന ജില്ലയാണ് മുർഷിദാബാദ്. എന്നാൽ സ്വന്തം മണ്ഡലത്തിലടക്കം അക്രമം പൊട്ടിപ്പുറപ്പട്ടപ്പോൾ എംപി എവിടെയാണെന്ന് ആർക്കുമറിയില്ല. യൂസഫ് പത്താനെതിരെ സ്വന്തം പാർട്ടിയിൽ നിന്നുൾപ്പെടെ കടുത്ത വിമർശനമാണ് ഉയരുന്നത്. കലാപം തുടങ്ങിയ ദിവസം ചായ കുടിച്ച് നിൽക്കുന്ന ചിത്രമാണ് എംപി പോസ്റ്റ് ചെയ്തത്. ഈ നടപടിയും വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. മുർഷിദാബാദ് ജില്ലയിലെ മൂന്ന് ലോക്‌സഭാ […]