ദില്ലി: : പോപ്പുലര്‍ ഫ്രണ്ട് കള്ളപ്പണ കേസില്‍ അറസ്റ്റിലായ എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ആറു ദിവസത്തെ ഇഡി കസ്റ്റഡിയിലാണ് ഫൈസിയെ കോടതി വിട്ടത്. രാജ്യത്തിന് പുറത്തു നിന്നടക്കം പി.എഫ്.ഐക്കായി എത്തിയ പണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ആണ് ചോദ്യം ചെയ്യല്‍. എസ്ഡിപിഐയുടെ സാമ്പത്തിക ഇടപാടു നിയന്ത്രിച്ചത് പി എഫ് ഐ ആണ്. എസ്ഡിപിഐ ക്കായി തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കുന്നത് പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നാണെന്ന് ഇഡി വ്യക്തമാക്കുന്നു. എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് പി എഫ് ഐ ആണ്. ആന്തരികമായി ഒരു ഇസ്ലാമിക പ്രസ്ഥാനമായും ബാഹ്യമായി സാമൂഹിക പ്രസ്ഥാനമെന്നും ഇവര്‍ പ്രവര്‍ത്തിക്കുന്നതായും ഏജന്‍സി വ്യക്തമാക്കുന്നു. പരിശോധനയില്‍ നാല് കോടി രൂപയോളം നല്‍കിയതിന്റെ തെളിവ് ലഭിച്ചു. ഗള്‍ഫില്‍ നിന്ന് അടക്കം നിയമവിരുദ്ധമായി പണം എത്തി. രാജ്യത്ത് ആക്രമണവും ഭീകര പ്രവര്‍ത്തനവും നടത്താന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഒപ്പം റമദാന്‍ കളക്ഷന്റെ പേരിലും പണം സ്വരൂപിച്ചെന്നും ഇഡി ആരോപിക്കുന്നു.
എസ്ഡിപിഐയും പി എഫ് ഐയും ഒന്നുതന്നെയെന്നും ഇഡി. എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട പുറത്തിറക്കിയ വാര്‍ത്താക്കുറുപ്പിലാണ് ഗുരുതരമായ കണ്ടെത്തലുകള്‍ ഇഡി നിരത്തിയിരിക്കുന്നത്. എസ്ഡിപിഐയുടെ സാമ്പത്തിക ഇടപാടു നിയന്ത്രിച്ചത് പി എഫ് ഐ ആണ്. ഗള്‍ഫില്‍ നിന്നടക്കം നിയമവിരുദ്ധമായി പണം എത്തി. രാജ്യത്ത് ആക്രമണവും ഭീകര പ്രവര്‍ത്തനവും നടത്താന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഒപ്പം റമദാന്‍ കളക്ഷന്റെ പേരിലും പണം സ്വരൂപിച്ചെന്നും ഇഡി ആരോപിക്കുന്നു. എം കെ ഫൈസിയുടെ അറിവോടെയാണ് ഇടപാടുകള്‍ നടന്നത് .ഹവാലയടക്കം മാര്‍ഗ്ഗങ്ങളിലൂടെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം എത്തിച്ചു.12 തവണ നോട്ടീസ് നല്‍കിയിട്ടും ഫൈസി ഹാജരായില്ലെന്നും ഇതോടെയാണ് മറ്റു നടപടികള്‍ ആരംഭിച്ചതെന്നും ഇഡി വ്യക്തമാക്കുന്നു. പി എഫ്.ഐയുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ 61.72 കോടിയുടെ സ്വത്ത് കണ്ടെത്തിയെന്ന് ഇഡി അറിയിച്ചു. ഇന്നലെ രാവിലെയാണ് പിഎഫ്‌ഐയുടെ കള്ളപ്പണമിടപാട് കേസില്‍ എം.കെ. ഫൈസിയെ ഇഡി അറസ്റ്റ് ചെയ്തത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply