വരുമാനത്തിന്റെ 33 ശതമാനത്തിലധികവും വായ്പാ തിരിച്ചടവിനാണ് ഇന്ത്യക്കാര്‍ ചെലവഴിക്കുന്നതെന്ന് റിപ്പോര്‍ട്ട്. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് രാജ്യത്തൊട്ടാകെ മൂന്ന് ലക്ഷം പേരില്‍ നടത്തിയ സര്‍വെയിലാണ് ഈ വെളിപ്പെടുത്തല്‍.
ഉയര്‍ന്ന-ഇടത്തരം വരുമാനക്കാര്‍ക്കിടയിലാണ് പ്രതിമാസ തിരിച്ചടവ് കൂടുതലെന്ന് ‘ഇന്ത്യ എപ്രകാരം ചെലവഴിക്കുന്നു’ എന്ന റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. സുഹൃത്തുക്കള്‍, ബന്ധുക്കള്‍, പ്രാദേശിക വായ്പാ ദാതാക്കള്‍ എന്നിവരെയാകാം താഴ്ന്ന വരുമാനക്കാരിലേറെയും വായ്പക്കായി സമീപിക്കുന്നത്.
വാഹനങ്ങള്‍, ആഡംബര വസ്തുക്കള്‍, അവധിക്കാല യാത്ര എന്നിവയ്ക്കാണ് ഉയര്‍ന്ന വരുമാനക്കാര്‍ കൂടുതലായി വായ്പയെടുക്കുന്നത്. അവശ്യ വസ്തുക്കള്‍ക്കായി വരുമാനത്തിന്റെ 32 ശതമാനവും ഓണ്‍ലൈന്‍ ഗെയിംപോലുള്ള ചൂതാട്ടങ്ങള്‍ക്കും ലൈഫ്സ്‌റ്റൈല്‍ ഷോപ്പിങുകള്‍ക്കുമായി 29 ശതമാനവും ഇവര്‍ ചെലവഴിക്കുന്നു. വായ്പാ തിരിച്ചടവ് പോലുള്ള നിര്‍ബന്ധിത ആവശ്യങ്ങള്‍ക്കായി 39 ശതമാനം തുകയും നീക്കവെയ്ക്കുന്നു.
അവശ്യവസ്തുക്കള്‍ വാങ്ങുന്നതിനും കടംവീട്ടുന്നതിനുമാണ് താഴ്ന്ന ശമ്പള വരുമാനക്കാരില്‍ ഏറെപ്പേരും കൂടുതല്‍ തുക നീക്കവെയ്ക്കുന്നത്. ഉയര്‍ന്ന ശമ്പളക്കാരാകട്ടെ വരുമാനത്തിലേറെ ഭാഗവും നിര്‍ബന്ധിതവും വിവേചനപരവുമായ ചെലവുകള്‍ക്കായാണ് മാറ്റിവെയ്ക്കുന്നു. താഴ്ന്ന വരുമാനക്കാരെ അപേക്ഷിച്ച് ഉയര്‍ന്ന വരുമാനക്കാര്‍ വിവേചനാധികാര ചെലവുകള്‍ക്കായി കൂടുതല്‍ ചെലവഴിക്കുന്നു. യഥാക്രമം 22 ശതമാനവും 33 ശതമാനവുമാണിത്.
വായ്പാ തിരിച്ചടവും ഇന്‍ഷുറന്‍സ് പ്രീമിയവുമൊക്കെയുമാണ് നിര്‍ബന്ധിത ചെലവുകളില്‍ ഉള്‍പ്പെടുന്നത്. ഓണ്‍ലൈന്‍ ഗെയിം, അവധിക്കാലയാത്ര, പുറത്തുനിന്നുള്ള ഭക്ഷണം, വിനോദം, വസ്ത്രം തുടങ്ങിയവയാണ് വിവേചന ചെലവുകളില്‍ ഉള്‍പ്പെടുന്നത്. പലചരക്ക്, ഇന്ധനം, മരുന്ന്, വൈദ്യുതി, വെള്ളം, പാചക വാതകം തുടങ്ങിയവയാണ് അവശ്യവസ്തു വിഭാഗത്തിലുമുള്ളത്.
ഉപഭോഗത്തില്‍ വര്‍ധനവുണ്ടായെങ്കിലും ഗര്‍ഹിക സമ്പാദ്യം അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലെത്തി. 2023ല്‍ ഇത് ജിഡിപിയുടെ 5.1 ശതമാനം മാത്രമായിരുന്നുവെന്ന് ആര്‍ബിഐ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. വ്യക്തിഗത വായ്പ വര്‍ധിച്ചതുമൂലമാണെന്നാണ് സാമ്പത്തിക ആസ്തികളില്‍ കുറവുണ്ടായതെന്നാണ് വിലയിരുത്തല്‍.
വ്യക്തിഗത വായ്പകളിലെ ശരാശരി വാര്‍ഷിക വര്‍ധന 13.7 ശതമാനമാണ്. 2024 സെപ്റ്റംബര്‍ വരെയുള്ള കണക്ക് പ്രകാരം 55.3 ലക്ഷം കോടി രൂപവരുമിത്. ശമ്പളത്തില്‍ ആറ് വര്‍ഷത്തിനിടെ ഉണ്ടായിട്ടുള്ള ശരാശരി വര്‍ധന 9.1 ശതമാനമാണ്. എന്നിട്ടും കടബാധ്യത കൂടുന്നു. വാഹനങ്ങളും വീടുകളും വാങ്ങുന്നതിന് വായ്പയെ കൂടുതല്‍ ആശ്രയിക്കുന്നതാണ് ഇതിന് കാരണമായി പറയുന്നത്.
നിര്‍ബന്ധിത ചെലവുകള്‍ക്കായി ഇലക്ട്രോണിക് ക്ലിയറിങ് സര്‍വീസ്(ഇസിഎസ്) ആണ് കൂടുതല്‍ പേരും ഉപയോഗിക്കുന്നത്. വിവേചനപരവും അത്യാവശ്യമുള്ളതുമായ ചെലവഴിക്കലിന് ഏറെയും യുപിഐയും.
20,000ത്തില്‍ താഴെ മുതല്‍ ഒരു ലക്ഷം രൂപവരെ വരുമാനമുള്ളവരിലാണ് സര്‍വെ നടത്തിയത്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, ഫിന്‍ടെക് കമ്പനികള്‍, മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവയെ വായ്പാക്കായി സമീപിക്കുന്നവരെയാണ് സര്‍വെയില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.