കല്‍പ്പറ്റ: ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഐ.സി. ബാലകൃഷ്ണന് എംഎല്‍എയുടം വീട്ടില്‍ പരിശോധന നടത്തി പൊലീസ്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അന്വേഷണസംഘം പരിശോധന നടത്തിയത്. പൊലീസ് എംഎല്‍എയുടെ വീട്ടിലെ ചില രേഖകള്‍ പരിശോധിച്ചു.
ഐ.സി. ബാലകൃഷ്ണനുമായാണ് അന്വേഷണസംഘം ബത്തേരിയിലെ വീട്ടിലെത്തിയത്. വീട്ടില്‍ മുക്കാല്‍ മണിക്കൂറോളം പൊലീസ് പരിശോധന നടത്തി. അതേസമയം, വീട്ടില്‍നിന്ന് രേഖകള്‍ ഒന്നും എടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച എംഎല്‍എയെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടും.
Discover more from MALAYALAM
Subscribe to get the latest posts sent to your email.