തിരുവനന്തപുരം: സംസ്ഥാനത്ത് കാളപൂട്ട്, മരമടി, കാളയോട്ടം എന്നിവ വീണ്ടും നടത്തുന്നതിന് നിയമം കൊണ്ടുവരുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി. നിയമസഭയില്‍ പി.ടി.എ. റഹീമിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. നിയമനിര്‍മാണത്തിനുള്ള പ്രിവന്‍ഷന്‍ ഒഫ് ക്രൂവല്‍റ്റി ടു ആനിമല്‍സ് – കേരള അമെന്‍മെന്‍ഡ് ബില്‍ 2021 നേരത്തെ മന്ത്രിസഭ അംഗീകരിച്ചിരുന്നു. പിന്നീട് ഇത് ബില്ലായി കൊണ്ടുവരാനും തീരുമാനിച്ചു. എന്നാല്‍ 1960ലെ കേന്ദ്ര നിയമത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ ഭേദഗതി വരുത്തും മുമ്പ് രാഷ്ട്രപതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമായിരുന്നു. ഇക്കാര്യം പരിശോധിക്കാനും ഈ വിഷയത്തില്‍ പുതിയ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനും രാഷ്ട്രപതിയുടെ അനുമതി വേണമോ എന്ന് പരിശോധിക്കാന്‍ നിയമ വകുപ്പിനെ ചുമതലപ്പെടുത്തി. അതുപ്രകാരം ഓര്‍ഡിനന്‍സും തയാറാക്കി.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply