പൂനെ: ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) ബാധിച്ച് ഒരാള്‍ മരിച്ചതോടെ മഹാരാഷ്ട്രയിലെ പൂനെ ഭീതിയില്‍. സോലാപൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന രോഗിയാണ് മരിച്ചത്. 100ലേറെ പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. സാഹചര്യത്തെക്കുറിച്ചു പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല വിദഗ്ധ സമിതി രൂപീകരിച്ചു. ഏഴംഗങ്ങളുള്ളതാണു സമിതി. വയറിളക്കം, ചുമ, ജലദോഷം എന്നീ ലക്ഷണങ്ങളോടെ 18 ന് ആശുപത്രിയിലെത്തിച്ച രോഗിയാണ് ഞായറാഴ്ച മരിച്ചത്.
24 മണിക്കൂറിനുള്ളില്‍ മാത്രം 28 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 16 പേര്‍ വെന്റിലേറ്ററിലാണ്. ഒമ്പത് വയസിന് താഴെയുള്ള 19 കുട്ടികളാണ് ചികിത്സയിലുള്ളത്. 23 പേര്‍ 50 വയസിന് മുകളിലുള്ളവരാണ്. പൂനെയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ ഖഡക്വാസ്ല അണക്കെട്ടിന് സമീപമുള്ള ഒരു കിണറ്റില്‍ ഉയര്‍ന്ന അളവില്‍ ഇ. കോളി ബാക്റ്റിരിയയുടെ സാന്നിധ്യം കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.