കോഴിക്കോട്: വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിൽ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. സമുദായ നേതാക്കൾ സമുദായത്തിനു വേണ്ടിയാണ് പറയുന്നതെന്ന് ജോർജ് കുര്യൻ പറഞ്ഞു. വെള്ളാപ്പള്ളി പറഞ്ഞത് അവരുടെ സമുദായത്തിന് വേണ്ടിയാണ്. അങ്ങനെ പറയാൻ പാടില്ല എന്ന് പറയാൻ കഴിയില്ല. ഗുരുദേവന്റെ ആശയം വെള്ളാപ്പള്ളിയോട് നിങ്ങൾ പറഞ്ഞാൽ മതിയെന്നും മലപ്പുറം നല്ല രാജ്യം എന്ന് പറഞ്ഞത് ആ ജില്ലയുടെ കരുത്താണെന്നും ജോർജ് കുര്യൻ പറഞ്ഞു. 

വഖഫ് ബില്ലിന് വലിയ പിന്തുണ ലഭിക്കുന്നു. കശ്മീരിൽ സന്ദർശനം നടത്തി കഴിഞ്ഞ ദിവസം അവിടെയെല്ലാം പിന്തുണയാണ്. പാവപ്പെട്ട മുസ്ലീം ങ്ങളൊക്കെ പിന്തുണയാണ് നൽകുന്നത്. പ്രതിപക്ഷം ഉദ്ദേശിച്ച പോലെ എതിരഭിപ്രായം ഉണ്ടായില്ല. രാഷ്ട്രീയ പാർട്ടികൾക്ക് അവരുടെ അഭിപ്രായമെന്നും ജോർജ് കുര്യൻ പറഞ്ഞു. ആരായാലും എവിടെയായാലും വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കാൻ പാടില്ല. അടുത്ത തലമുറയ്ക്കും സ്ത്രീകൾക്കും ദോഷം ചെയ്യും. 


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply