ന്യൂഡല്‍ഹി: അയോധ്യക്ക് അടുത്ത പ്രദേശങ്ങളിലുള്ളവര്‍ തത്കാലത്തേക്ക് രാമക്ഷേത്ര ദര്‍ശനം നീട്ടിവയ്ക്കണമെന്ന് രാമക്ഷേത്ര ട്രസ്റ്റിന്റെ അഭ്യര്‍ഥന.
പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളയ്ക്ക് എത്തുന്നവര്‍ അയോധ്യയിലേക്ക് കൂടി വരുന്നതാണ് അനിയന്ത്രിതമായ തിരക്കിനു കാരണം. ഈ സാഹചര്യത്തില്‍ അടുത്തുള്ളവര്‍ 15-20 ദിവസത്തേക്ക് യാത്ര മാറ്റിവയ്ക്കാനാണ് ട്രസ്റ്റിന്റെ ആഹ്വാനം.
കുംഭമേളയിലെ മുഖ്യ സ്നാനം നടത്തുന്നത് മൗനി അമാവാസി ദിവസമായ ജനുവരി 29നാണ്. ആ ഒറ്റ ദിവസം പത്ത് കോടി ആളുകള്‍ കുംഭമേളയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യത്തെ പതിനേഴു ദിവസത്തിനിടെ ആകെ എത്തിയവരുടെ എണ്ണം 15 കോടിയാണ്.
കുംഭമേള ഫെബ്രുവരി 26 വരെ തുടരുമെങ്കിലും മുഖ്യ സ്നാനത്തിനു ശേഷം തിരക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ളില്‍ 40-45 കോടി ആളുകള്‍ സന്ദര്‍ശിക്കുമെന്നും കരുതുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.