മുംബൈ: ആഗോള മനുഷ്യവിഭവശേഷി റിക്രൂട്ട്‌മെന്റ് രംഗത്തെ മുന്‍നിര കമ്പനിയായ സീഗള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് നൂതന എഐ- സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലുള്ള ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലായ www.seagullJobs4U.com പുറത്തിറക്കി. മുംബൈയില്‍ നടന്ന ചടങ്ങില്‍ സീഗള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. സുരേഷ്‌കുമാര്‍ മധുസൂധനന്‍ പോര്‍ട്ടല്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
മനുഷ്യ വിഭവശേഷി മാനേജ്‌മെന്റില്‍ നാലു പതിറ്റാണ്ടിലധികം പരിചയസമ്പത്തുള്ള സീഗള്‍ ഇന്റര്‍നാഷണല്‍, ജോലിയ്ക്ക് അന്വേഷിക്കുന്നവരെയും ജോലി ദാതാക്കളെയും സംയോജിപ്പിക്കുന്നതില്‍ പുരോഗമന സാങ്കേതിക വിദ്യകളുടെ പ്രയോജനം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ പുതിയ പോര്‍ട്ടല്‍ പുറത്തിറക്കിയിരിക്കുന്നതെന്നും പോര്‍ട്ടല്‍ പ്രകാശനം ചെയ്യുമ്പോള്‍ ഡോ. സുരേഷ്‌കുമാര്‍ മധുസൂധനന്‍ അഭിപ്രായപ്പെട്ടു. SeagullJobs4U.com മനുഷ്യവിഭവശേഷി രംഗത്ത് പുതുതലമുറക്ക് ഉപകാരപ്രദമാകുമെന്നും, ജോലി അന്വേഷിക്കല്‍ പ്രക്രിയയെ കൂടുതല്‍ പ്രയോജനപ്രദമാക്കുകയും സങ്കീര്‍ണതകള്‍ ലഘൂകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1985-ല്‍ സ്ഥാപിതമായ സീഗള്‍ ഇന്റര്‍നാഷണല്‍, മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ആഗോള മാനുഷിക വിഭവശേഷി റിക്രൂട്ട്‌മെന്റ് സ്ഥാപനമാണ്. ഇന്ത്യയിലും വിദേശത്തും വ്യാപിച്ചു പ്രവര്‍ത്തിക്കുന്ന സീഗളിന്റെ ശാഖകള്‍ ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, കൊച്ചി, ബറോഡ, വിശാഖപട്ടണം, നേപ്പാള്‍, ശ്രീലങ്ക, യുഎഇ, സൗദി അറേബ്യ, ഖത്തര്‍, യുകെ, സ്വീഡന്‍, ലിത്വാനിയ, കെനിയ എന്നിവിടങ്ങളിലുണ്ട്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരം നേടിയിട്ടുള്ള ഈ സംഘടന ISO 9001-2008 & ADNOC-ICV സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച സ്ഥാപനം കൂടിയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക:
www.SeagullJobs4U.com അല്ലെങ്കില്‍ സീഗള്‍ ഇന്റര്‍നാഷണലിന്റെ കോര്‍പ്പറേറ്റ് ഓഫീസുമായി ബന്ധപ്പെടുക:
Ph: +91-22-46162271/72/73, Whatsapp: +91 8976964261.ഇമെയില്‍: info@seagullindia.net


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply