ബെംഗളൂരു എയര്‍പോര്‍ട്ടില്‍ ഒരു ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ച് വെറും 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ 111 മാച്ച് തനിക്കുണ്ടായി എന്ന് യുവാവ്. എക്‌സിലാണ് (ട്വിറ്റര്‍) അങ്കിത് എന്ന യൂസര്‍ തനിക്ക് നൂറിലധികം മാച്ചുകള്‍ ലഭിച്ചു എന്ന് കാണിക്കുന്ന സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചത്.
ടിന്‍ഡറിനോടും ബംബിളിനോടും ഒക്കെ സാമ്യമുള്ള ഒരു ഡേറ്റിംഗ് ആപ്പാണ് സ്‌ക്രീന്‍ഷോട്ടില്‍ കാണുന്നത്. അതില്‍ യുവര്‍ മാച്ചസ് എന്നതില്‍ 111 എന്ന് കാണാം. ഇമോജികള്‍ വച്ചുകൊണ്ട് സ്ത്രീകളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ ഇയാള്‍ മറച്ചിട്ടുണ്ട്. ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ 10 മിനിറ്റ് നേരത്തെ സൈ്വപ്പിംഗ് മാത്രം മതി എന്നാണ് ഇയാള്‍ സ്‌ക്രീന്‍ഷോട്ടിനോടൊപ്പം കുറിച്ചിരിക്കുന്നത്.
ഒറ്റ ദിവസം കൊണ്ട് തന്നെ രണ്ട് ലക്ഷത്തിലധികം പേര്‍ പോസ്റ്റ് കാണുകയും നിരവധിപ്പേര്‍ അതിന് കമന്റുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. മിക്കവര്‍ക്കും ഇത് വിശ്വസിക്കുക തന്നെ വലിയ പ്രയാസമായിരുന്നു.
‘എനിക്ക് നിങ്ങളുടെ പ്രൊഫൈല്‍ കാണണം’ എന്നായിരുന്നു ഒരാള്‍ പോസ്റ്റിന് കമന്റ് നല്‍കിയത്. അതിന് അങ്കിത് നല്‍കിയ മറുപടി ‘നിങ്ങള്‍ എങ്ങനെ കാണപ്പെടുന്നു എന്നതിലല്ല, മറിച്ച് നിങ്ങള്‍ എന്തുപോലെ കാണപ്പെടുന്നു എന്നതാണ് കാര്യം. 5’9′ ആണ് എന്റെ ഉയരം, അത്ര സുന്ദരനുമല്ല’ എന്നായിരുന്നു.
പിന്നീട് മറ്റൊരു പോസ്റ്റില്‍ ഡേറ്റിംഗ് ആപ്പില്‍ ഇഷ്ടം പോലെ മാച്ച് വരുന്നതിനായി ഉള്ള ചില ടിപ്‌സും അങ്കിത് പങ്ക് വയ്ക്കുന്നുണ്ട്. പ്രീമിയം വാങ്ങുക, കുതിരകളുടെ കൂടെയുള്ള ചിത്രങ്ങള്‍ നല്ലതാണ്, ഡാര്‍ക്ക് പടങ്ങളിടാതെ ലൈറ്റിലുള്ള പടങ്ങളിടുക, ബാംഗ്ലൂരിലുള്ള ആളാണ് എങ്കില്‍ യൂറോപ്പില്‍ നില്‍ക്കുന്നതിന്റെയും യൂറോപ്പില്‍ ഉള്ളയാളാണ് എങ്കില്‍ ബാംഗ്ലൂരില്‍ നില്‍ക്കുന്നതിന്റെയും പടങ്ങളിടുക, ബയോ അവസാനവും പ്രൊഫഷനും കോളേജും ആദ്യവും വരുന്ന പോലെ സെറ്റ് ചെയ്യുക തുടങ്ങിയ ടിപ്‌സാണ് അങ്കിത് പങ്കുവച്ചത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.