സോഷ്യല്‍ മീഡിയയില്‍ കാണുന്ന എന്തിനേയും അന്ധമായി വിശ്വസിക്കുന്ന നിരവധി ആളുകള്‍ നമുക്ക് ചുറ്റും ഉണ്ട്. എന്നാല്‍, അതിലെ അപകടങ്ങളെ കുറിച്ചോ, കള്ളങ്ങളെ കുറിച്ചോ ഒന്നും ഇക്കൂട്ടര്‍ ശരിക്കും നോക്കാറില്ല. അതുപോലെ തന്നെയാണ് ഓണ്‍ലൈനില്‍ കാണുന്ന ഡയറ്റ് പ്ലാനുകളും.
സോഷ്യല്‍ മീഡിയകളില്‍ കാണുന്ന ഡയറ്റ് പ്ലാനുകള്‍ പിന്തുടരുന്ന അനേകം ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. തടി കുറക്കാനും മുഖം മിനുങ്ങാനും തുടങ്ങി ഓണ്‍ലൈനില്‍ ആളുകള്‍ നല്‍കുന്ന ഉപദേശങ്ങളെല്ലാം കേള്‍ക്കുന്നവര്‍. എന്നാല്‍, ഓണ്‍ലൈനില്‍ കണ്ട ഡയറ്റ് പിന്തുടര്‍ന്നതിനെ ആരോഗ്യാവസ്ഥ മോശമായി യുവതി ആശുപത്രിയിലായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച്, യുഎസ്സിലെ ടെക്‌സസിലെ ഡാളസില്‍ നിന്നുള്ള 23 വയസ്സുകാരിയായ ഈവ് കാതറിന്‍ എന്ന കണ്ടന്റ് ക്രിയേറ്ററാണ് ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയിലെത്തിയത്. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായ മാംസാഹാരം മാത്രം ഉള്‍പ്പെട്ട ഭക്ഷണരീതിയാണത്രെ അവര്‍ പിന്തുടര്‍ന്നിരുന്നത്. ഈ ഡയറ്റ് അവരെ വളരെ അധികം സ്വാധീനിച്ചതിനാല്‍ തന്നെ അവര്‍ മാംസവും മത്സ്യവും മാത്രമായി കഴിക്കുന്നത്.
ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ് അവര്‍ ദിവസേന കഴിച്ചിരുന്നത്. അതിനിടയില്‍ നടത്തിയ പരിശോധനയില്‍ അവരുടെ യൂറിനില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ കണ്ടെത്തിയിരുന്നു. ഡോക്ടര്‍മാര്‍ അവള്‍ക്ക് ഇതേ കുറിച്ചുള്ള മുന്നറിയിപ്പും നല്‍കിയിരുന്നു.
പിന്നീട് മൂത്രത്തില്‍ ഉയര്‍ന്ന അളവില്‍ രക്തം കണ്ടെത്തി. ആശുപത്രിയിലെത്തിയപ്പോഴാണ് കിഡ്‌നി സ്റ്റോണാണ് എന്ന് മനസിലാവുന്നത്. ഇത് കൂടാതെ മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഇവര്‍ക്കുണ്ടായിരുന്നു എന്ന് പറയുന്നു. എന്തായാലും ഈവ് മനസിലാക്കുന്നത് ഈ അതിര് കടന്നുള്ള ഡയറ്റാണ് തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണം എന്നാണ്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply