ആരണ്യം സിനിമ മാര്‍ച്ച് 14 ന് റിലീസ് ചെയ്യുകയാണ്. പി.ജി. വിശ്വംഭരന്റെ അസിസ്റ്റന്ററായി പ്രവര്‍ത്തിച്ച ശ്രീ S.P ഉണ്ണികൃഷ്ണന്‍ സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന സിനിമ എസ് എസ് മൂവീസ് തിയറ്ററില്‍ എത്തിക്കും.
നിര്‍മ്മാതാവ് കൂടിയായ ലോനപ്പന്‍ കുട്ടനാട് അവതരിപ്പിക്കുന്ന ശക്തമായ കഥാപാത്രം പ്രേക്ഷക ഹൃദയങ്ങളില്‍ പുതിയ സ്ഥാനം കണ്ടെത്തും എന്ന പ്രതീക്ഷയിലാണ്.
രണ്ട് കുടുംബങ്ങളുടെ കഥ പറയുകയാണ് ആരണ്യം. അവിവാഹിതനും തന്റേടിയുമായ വിഷ്ണു എന്ന കഥാപാത്രത്തിന്റെ ചെയ്തികളാല്‍ നൊന്ത് നീറി കഴിയുന്ന മാതാപിതാക്കളുടെ വ്യഥയും, മക്കളില്ലാത്ത ദമ്പതികള്‍ ദത്ത് പുത്രിയിലൂടെ സന്തോഷം കണ്ടെത്തിയപ്പോള്‍ മരുമകനുമായി ചേര്‍ന്ന് പീഡിപ്പിച്ചും ഭീഷണിപ്പെടുത്തിയും സ്വത്ത് തട്ടിയെടുക്കാന്‍ നടക്കുന്ന ശ്രമത്തെ തുടര്‍ന്ന് അത് പരാജയപ്പെട്ടപ്പോള്‍ ക്ഷേത്രത്തില്‍ ഉപേക്ഷിക്കുന്നതും അതിന് ശേഷം നടക്കുന്ന സംഭവ ബഹുലമായ സന്ദര്‍ഭങ്ങളുമാണ് ആരണ്യം പങ്ക് വയ്ക്കുന്നത്….
വൃദ്ധനായി ലോനപ്പന്‍ കുട്ടനാട് ഉം, നായക കഥാപാത്രം വിഷ്ണു ആയി എം.ജി സോമന്റെ മകന്‍ സജി സോമനും അഭിനയിക്കുന്നു.
ആലപ്പുഴ ജില്ലയില്‍ നീരേറ്റുപുറം, എടത്വ ചക്കുളത്ത് കാവ് ക്ഷേത്രത്തില്‍ നിന്നും ഷൂട്ടിംഗ് ആരംഭിച്ച് പൂര്‍ത്തീകരിച്ച മലയാളസിനിമ ആരണ്യം ചക്കുളത്ത്കാവ് ക്ഷേത്രം പശ്ചാത്തലമായി ചിത്രീകരിച്ച ആദ്യ സിനിമ എന്ന പേര് നേടിയെടുത്തു കൊണ്ടാണ് റിലീസ് ചെയ്യപ്പെടുന്നത്, ക്ഷേത്രം കാര്യദര്‍ശിയുടെയും, ബഹുമാനപ്പെട്ട ക്ഷേത്രം നടത്തിപ്പുകാരുടെയും എല്ലാം അനുഗ്രഹാശിസ്സുകളോടെ 2025 മാര്‍ച്ച് 14 ന് കേരളത്തിലെ അന്‍പതിലധികം തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
ക്ഷേത്രനടയില്‍ ഉപേക്ഷിക്കപ്പെടുന്ന വൃദ്ധന്റെ വ്യഥയും അദ്ദേഹത്തിന്റെ സുഹൃത്തിന്റെ കുടുബ പശ്ചാത്തലവും ആനുകാലിക പ്രസക്തിയോടെ അവതരിപ്പിക്കപ്പെടുമ്പോള്‍ ദേവീഭക്തരായ അവരുടെ ജീവിതത്തിലും കുടുംബത്തിലും അനുഗ്രഹം ചൊരിയപ്പെടുന്നത് ഇന്നത്തെ തലമുറയ്ക്ക് ഈശ്വര പാഠം വിളിച്ച് ചൊല്ലുന്ന ചിത്രമായി ഇതിനെ മാറ്റും.
പ്രായമായവര്‍ തിയറ്റര്‍ സിനിമകളില്‍ നിന്ന് അകന്ന് നില്‍ക്കുന്ന ഇക്കാലത്ത് പ്രായമായവര്‍ക്ക് കൂടി ആസ്വാദ്യമായ വിധമാണ് ആരണ്യം ശ്രീ SP ഉണ്ണികൃഷ്ണന്‍ കഥയും, സംവിധാനവും നിര്‍വ്വഹിച്ച് ചിത്രീകരണം നടത്തിയിരിക്കുന്നത്.
നിര്‍മ്മാതാവും തിയറ്റര്‍ ആര്‍ട്ടിസ്റ്റുമായ ശ്രീ.ലോനപ്പന്‍ കുട്ടനാട് പ്രധാന കഥാപാത്രത്തിന്റെ അഭിനയ മുഹൂര്‍ത്തങ്ങളില്‍ വിസ്മയം തീര്‍ക്കുന്ന ചിത്രം കൂടിയാണ് ആരണ്യം. അവാര്‍ഡ് ജേതാവ് ശ്രീ പ്രമോദ്_വെളിയനാട് എന്ന അതുല്യപ്രതിഭയുടെ അഭിനയം ആരണ്യത്തില്‍ കാണേണ്ടത് തന്നെയായിരിക്കും.
മലയാള സിനിമയിലെ എക്കാലത്തെയും അതുല്യപ്രതിഭ MG സോമന്റെ മകന്‍ സജിസോമന്റെ നായക കഥാപാത്രം വിഷ്ണു ‘ മലയാളിയുടെ ഹൃദയത്തില്‍ ഇടം നേടും. നായിക കഥാപാത്രം അവതരിപ്പിച്ചിരിക്കുന്ന ദിവ്യ ശ്രീധര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന സമ്മിശ്ര വികാരങ്ങള്‍ തിയറ്ററിലെ സിനിമാപേക്ഷകരെ മറ്റൊരു തലത്തിലേക്ക് കൂട്ടിക്കൊണ്ട് പോകും.
സോണിയ മല്‍ഹാര്‍ അവതരിപ്പിക്കുന്ന പൂക്കാരി ജാനകി വേറൊരു തലം മലയാളിക്ക് സമ്മാനിച്ച് വിസ്മയത്തില്‍ എത്തിച്ചേക്കാം.
നായകനായ വിഷ്ണുവുമായി സംഘട്ടത്തില്‍ ഏര്‍പ്പെടുന്ന ഗുണ്ടാ രാജു പ്രേക്ഷകരെ പിടിച്ചുലച്ചാല്‍ അതിശയിക്കാനില്ല.’ കീരിക്കാടന്‍ ജോസിന് ‘മലയാള സിനിമയില്‍ പകരക്കാരന്‍ എന്നാണ് അഷ്‌റഫ് ഗുരുക്കള്‍ അദ്ദേഹത്തിന്റെ പേജില്‍ ഗുണ്ടാ രാജു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ടോജോ ചിറ്റേട്ടുകളം എന്ന നടനെ വിശേഷിപ്പിച്ചത്.
ഒപ്പം നിരവധി നടീനടന്മാര്‍ നിറഞ്ഞഭിനയിച്ച സിനിമയുടെ ക്യാമറയും എഡിറ്റിംഗും ഹുസ്സൈന്‍ അബ്ദുള്‍ ഷുക്കൂര്‍ എന്ന സിനിമോട്ടോഗ്രാഫറാണ്. അസ്സോസിയേറ്റ് ഡയറക്ടര്‍മാരായി രതീഷ്ടാവേലിക്കരയും, ടോജോ ചിറ്റേട്ടുകളവും ആണ്. മനോഹരമായ ഗാനങ്ങളാല്‍ മലയാളി മനസ്സില്‍ ഈ കൊച്ചു ചിത്രവും ഇടം നേടും എന്ന് പ്രതീക്ഷിക്കുന്നു.
ചക്കുളത്തമ്മയെ പ്രാര്‍ത്ഥിക്കുന്ന ഭക്തര്‍ക്ക് ഈ ചിത്രം ഒരനുഗ്രഹമായി മാറും. ഇങ്ങനൊരു ചിത്രം ഇന്നേ വരെ മലയാള സിനിമയില്‍ ഇല്ല എന്നത് തന്നെയാണ് കാരണം.
ചക്കുളത്ത്കാവ്, എടത്വാ, മാന്നാര്‍, മല്ലപ്പള്ളി തുടങ്ങിയ കുട്ടനാടന്‍ പ്രദേശങ്ങളില്‍ ചിത്രീകരിച്ച ആരണ്യം മലയാള സിനിമയ്ക്ക് പുത്തന്‍ ഉണര്‍വ്വായിരിക്കും. സുജാത കൃഷ്ണന്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു. ഗാനങ്ങള്‍, മനു ജെ പുലിയൂര്‍, പ്രജോട് ഉള്ളി മ്യൂസിക്, സുനില്‍ ലാല്‍ ക്ലാസിക്, മേക്കപ്പ് – അനൂപ് സാബു, സംഘട്ടനം അഷ്‌റഫ് ഗുരുക്കള്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ രതീഷ് മാവേലിക്കര, ടോജോ ചിറ്റേട്ടുകളം ദാസ് മാരാരിക്കുളം, ജോണ്‍, ആന്‍സി ലിനു, ലൗലി ബാബു, ബേബി എടത്വ, ജബ്ബാര്‍ ആലുവ, സതീഷ് തുരുത്തി, മനു മണിയപ്പന്‍, ബോബി സ്‌കറിയ, ഡോ.ജോജി, ഹര്‍ഷ ഹരി, കുമാരി. മൈത്രി, സത്യന്‍, അശോക്, സാബു ഭഗവതി തുടങ്ങിയവരും പുതുമുഖങ്ങളും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
Discover more from MALAYALAM
Subscribe to get the latest posts sent to your email.