മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഒമ്പത് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ആര്യാടന് ഷൗക്കത്ത് 5753 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. ആദ്യ എട്ട് റൗണ്ടുകളിലും ഷൗക്കത്താണ് ലീഡ് ചെയ്തിരുന്നത്. ഒമ്പതാം റൗണ്ടില്‍ മാത്രമാണ് സ്വരാജിന് മുന്നേറ്റം നടത്താനായത് സ്വരാജ് രണ്ടാമതും സ്വതന്ത്രസ്ഥാനാര്‍ഥി പി.വി.അന്‍വര്‍ മൂന്നാമതുമാണ്.
എല്‍ഡിഎഫിനായി എം.സ്വരാജ്, യുഡിഎഫിനായി ആര്യാടന് ഷൗക്കത്ത്, എന്‍ഡിഎയ്ക്കായി മോഹന്‍ ജോര്‍ജ്, സ്വതന്ത്രസ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ പി.വി.അന്‍വര്‍ എന്നിവരടക്കം 10 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.ഗുജറാത്തിലെ കാഡി,വിസാദര്‍, പഞ്ചാബിലെ ലുധിയാന, പശ്ചിമ ബംഗാളിലെ കാളിഗഞ്ജ് എന്നീ നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലവും ഇന്നറിയാം.
Discover more from MALAYALAM
Subscribe to get the latest posts sent to your email.