ന്യൂഡല്‍ഹി: ഇന്ത്യൻ സെെന്യം ഇന്ന് രാവിലെ 10 മണിക്ക് വാർത്താസമ്മേളനം നടത്തും. രാവിലെ 10 മുതല്‍ 11 വരെ സൗത്ത് ബ്ലോക്കിലാവും വാര്‍ത്താ സമ്മേളനം. നിയന്ത്രണ രേഖയിൽ പലയിടത്തും ഏറ്റുമുട്ടൽ തുടരുകയാണ്. പൂഞ്ച്, അഗ്നൂർ, രജൗരി മേഖലയിൽ ഇന്ന് രാവിലെയും പാക് പ്രകോപനം ഉണ്ടായി.
അതേസമയം രാജ്യങ്ങൾ തമ്മിലുള്ള പ്രതിസന്ധി ലഘൂകരിക്കുന്നതിന് നയതന്ത്ര സമീപനത്തിൻ്റെ ആവശ്യകതയെക്കുറിച്ച് സഹോദരനും മുൻ പാകിസ്താൻ പ്രധാന മന്ത്രിയുമായ നവാസ് ഷെരീഫ് ഷെഹബാസ് ഷെരീഫിനെ ഉപദേശിച്ചതായാണി റിപ്പോർട്ടുകൾ. ആണവ ശേഷിയുള്ള രണ്ട് രാജ്യങ്ങൾ തമ്മിൽ സമാധാനം പുനസ്ഥാപിക്കാൻ സാധ്യമായ എല്ലാ നയതന്ത്ര മാർഗങ്ങളും സ്വീകരിക്കണമെന്ന് നവാസ് ഷെരീഫ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.