ന്യൂഡല്‍ഹി: ആം ആദ്മി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ബിജെപി അക്രമണങ്ങളില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ ഉണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ആശങ്ക അറിയിച്ചാണ് കെജ്രിവാളിന്റെ കത്ത്.
എഎപി പ്രവര്‍ത്തകര്‍ക്കെതിരേ ആക്രമണം നടത്താന്‍ ബിജെപി സ്ഥാനാര്‍ഥികളുടെ ഗുണ്ടകള്‍ ഇറങ്ങിയിട്ടുണ്ടെന്ന് പാര്‍ട്ടി ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളില്‍ ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ നിരീക്ഷകനെ നിയമിക്കണം. പ്രവര്‍ത്തകരുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് ഇലക്ഷന്‍ കമ്മീഷന്റെ ഉത്തരവാദിത്വമാണ്. ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നു. സുരക്ഷാ ഉറപ്പാക്കാന്‍ നിയമിക്കപ്പെട്ട പൊലീസുകാരുടെ ഭാഗത്ത് നിന്നും സുരക്ഷാ വീഴ്ചകള്‍ സംഭവിച്ചാല്‍ അവരെ ഉടന്‍ തന്നെ സസ്പെന്‍ഡ് ചെയ്യണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply