ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 19ന് നടക്കുമെന്നു സൂചന. മുഖ്യമന്ത്രിയെ തിരുമാനിക്കുന്നതിന് യുഎസില്‍നിന്നു തിരിച്ചെത്തിയാലുടന്‍ പ്രധാനമന്ത്രിയുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തും. ഉപമുഖ്യമന്ത്രിമാരെയും ആറ് മന്ത്രിമാരെയും തീരുമാനിക്കാനുണ്ട്. മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനം നാളെ തന്നെ ഉണ്ടായേക്കാമെന്നും ബിജെപി വൃത്തങ്ങള്‍ പറയുന്നു.
നിലവില്‍ ബിജെപിയുടെ 48 നിയുക്ത എംഎല്‍എമാരില്‍ നിന്ന് 15 പേരിലേക്ക് മുഖ്യമന്ത്രിയുടെ സാധ്യതപ്പട്ടിക ചുരുങ്ങിയിട്ടുണ്ട്. പര്‍വേശ് വര്‍മ, ബിജെപി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പവന്‍ ശര്‍മ, സതീഷ് ഉപാധ്യായ, വിജേന്ദര്‍ ഗുപ്ത എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കു സാധ്യത കൂടുതലുളള നേതാക്കള്‍. അതിഷിക്ക് പകരക്കാരിയായി ഒരു വനിതയെ മുഖ്യമന്ത്രിയാക്കാനാണ് ബിജെപിയുടെ നീക്കമെന്നും വിവരമുണ്ട്. ശിഖ റായ്, രേഖ ഗുപ്ത എന്നിവരുടെ പേരുകളാണ് പരിഗണനയിലുളളത്.
മുഖ്യമന്ത്രി ആരായാലും സത്യപ്രതിജ്ഞ ചടങ്ങ് ഗംഭീരമാക്കാനാണ് ബിജെപി നീക്കം. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. ഫെബ്രുവരി 5നു നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ആം ആദ്മി പാര്‍ട്ടിയെ പരാജയപ്പെടുത്തിയിരുന്നു. 27 വര്‍ഷത്തിനുശേഷമാണ് ബിജെപി ഡല്‍ഹിയില്‍ അധികാരത്തിലെത്തുന്നത്. 70 അംഗ നിയമസഭയില്‍ ബിജെപി 48 സീറ്റുകള്‍ നേടിയപ്പോള്‍, എഎപി 22 സീറ്റിലേക്ക് ഒതുങ്ങി.
Discover more from MALAYALAM
Subscribe to get the latest posts sent to your email.